Friday 22 August 2014

                        സ്കൂള്‍ലീഡർ  അപര്‍ണ്ണ .എ

school

our school


 

കുട്ടികളുടെ തിരഞ്ഞെടുപ്പ്

ജനാധിപത്യത്തിന്റെ കരുത്തും അന്തസ്സും
കുട്ടികളെ പഠിപ്പിക്കുന്നതിനും അവരുടെ ഉള്ളില്‍
ജനാധിപത്യ ബോധം ഉളവാക്കുന്നതിനും ഉദ്ദേശിച്ച്
സ്കൂളില്‍ കുട്ടികളുടെ തിരഞ്ഞെടുപ്പ് നടത്തി.പാര്‍ലമെന്റ് സംവിധാനത്തിന്റെ പ്രത്യേകതകള്‍
കുട്ടികളെ ബോധ്യപ്പെടുത്തുന്ന രീതിയിലാണ് .തിരഞ്ഞെടുപ്പും ഫലപ്രഖ്യാപനവും
നടത്തിയത്. പ്രധാനാധ്യാപിക ശ്രീമതി ആനി സിറിയക്ക് ,
ഭാരതി.പി.,ലക്ഷ്മണന്‍.കെ.വി,സതീശന്‍.പി.വി,ലതിക.പി , പ്രസന്ന.എം.കെ,ഷൈജി.പി, റസീന.ഇ എസ് എന്നിവര്‍
നേതൃത്വം നല്‍കി. പത്താം തരത്തില്‍ അപര്‍ണ്ണ ..യും
ഒന്‍പതാം തരത്തില്‍ ശിവാനി ശങ്കര്‍
എട്ടാം തരത്തില്‍ മാളു.ആര്‍ വിജയിച്ചു.സ്കൂള്‍ ലീഡറായി
അപര്‍ണ്ണ. തിരഞ്ഞെടുക്കപ്പെട്ടു.
















Wednesday 20 August 2014

സ്വാതന്ത്ര്യ ദിനം ആചരിച്ചു




സ്വാതന്ത്ര്യ ദിനം ആചരിച്ചു

ഞങ്ങളുടെ സ്കൂളില്‍ സ്വാതന്ത്ര്യ ദിനം സമുചിതമായി ആചരിച്ചു. ശ്രീ . സതീശന്‍ മാസ്റ്ററുടെ അധ്യക്ഷതയില്‍  പ്രധാനാധ്യാപിക ശ്രീമതി ആനി സിറിയക്ക് പതാക ഉയര്‍ത്തി
കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.തുടര്‍ന്ന്  പായസ വിതരണം.



Sunday 17 August 2014



ചിങ്ങം ഒന്ന് . മണ്ണിൽ പൊന്നു വിളയിക്കുന്ന കർഷകന്റെ ദിനം . പഞ്ഞമാസം അവസാനിച്ച് ഐശ്വര്യത്തിന്റെയും സമ്പൽ സമൃദ്ധിയുടെയും വിളവെടുപ്പു കാലം വരുമ്പോൾ ചേറ്റിലും പറമ്പിലും അദ്ധ്വാനിക്കുന്നവനെ ആരാധിക്കാനായി പൊന്നിൻ ചിങ്ങമാസത്തിലെ ആദ്യ ദിനം തന്നെയാണ് മലയാളികൾ തെരഞ്ഞെടുത്തിരിക്കുന്നത് . വിളവെടുപ്പുത്സവം കൂടീയായ ഓണം മണ്മറഞ്ഞ രാജാവിന്റെ മാത്രമല്ല കേരളീയന്റെ കാർഷിക സംസ്കൃതിയുടെയും ഓർമ്മപ്പെടുത്തലാണ് . ലോകമെങ്ങുമുള്ള മലയാളികൾ ചിങ്ങപ്പുലരിയെ പുതുവർഷപ്പുലരിയായി കണക്കാക്കുന്നു.
ആനന്ദോത്സവന്മായ ഓണത്തെ വരവേല്ക്കാൻ മലയാളി തയ്യാറെടുക്കുന്നതും ചിങ്ങം ഒന്നിനു തന്നെയാണ്. മലയാളിയെ സംബന്ധിച്ചിടത്തോളം ചിങ്ങപ്പിറവി വസന്തകാലത്തിന്റെ കൂടി തുടക്കമാണ്. തൊടിയായ തൊടിയെല്ലാം പൂക്കളാല്‍ നിറയുന്ന കാലം. തെച്ചി, മന്ദാരം, പിച്ചകം, മുക്കുറ്റി, തുമ്പ, തുടങ്ങി എണ്ണമറ്റ പൂക്കള്‍ വിരിഞ്ഞിറങ്ങുന്ന കാലമാണിനി.
ഒരു കാലത്ത് കാർഷിക സംസ്ഥാനം എന്നറിയപ്പെട്ടിരുന്ന കേരളം ഉപഭോക്തൃ സംസ്ഥാനമായി മാറിയിട്ട് കാലം കുറച്ചായി . കാർഷിക മേഖലയിൽ സ്വയം പര്യാപ്തമല്ലാത്ത അവസ്ഥയിലുമാണ് നമ്മൾ . ഭക്ഷ്യ ധാന്യങ്ങളുടെ അപര്യാപ്തത കൊണ്ട് പട്ടിണി മരണങ്ങൾ പോലും സംഭവിക്കുന്ന സ്ഥിതിയിലാണ് ഇന്നത്തെ കേരളം . കർഷക ആത്മഹത്യകൾ ഉണ്ടാകുന്നു. കാർഷിക വളർച്ച താഴേക്ക് കൂപ്പുകുത്തുന്നു . സർക്കാരിന്റെ അടിയന്തിര ശ്രദ്ധയും മാറ്റത്തിനായി ദാഹിക്കുന്ന ജനമനസ്സും കൂടിയായാൽ ഇതിനെയെല്ലാം തടയാൻ നമുക്ക് കഴിയുക തന്നെ ചെയ്യും ഈ കർഷക ദിനത്തിൽ മലയാളിയുടെ മണ്മറഞ്ഞ കാർഷിക സംസ്കൃതിയെ മനസ്സിലോർക്കാം . ഒപ്പം മണ്ണിൽ പണിയെടുത്ത് മണ്ണിനെ വിണ്ണാക്കുന്ന കർഷകനേയും....എല്ലാ മലയാളികള്‍ക്കുംപുതുവത്സരാശംസകള്‍...

Saturday 16 August 2014

                    ഞായറാഴ്ച ചിങ്ങം ഒന്ന്. ഐശ്വര്യത്തിന്റെ നിറ സമൃദ്ധിയുമായി വീണ്ടുമൊരാവണിപ്പുലരി കൂടി. സംസ്കൃതത്തില്‍ ശ്രാവണമെന്നും തമിഴില്‍ ആവണിയെന്നും വിളിക്കുന്ന ചിങ്ങം മലയാളത്തിന്‍റെ വസന്തകാലമാണ്. ഒരാണ്ടത്തെ ദുരിതത്തെ തൂത്തെറിഞ്ഞ് ഐശ്വര്യത്തെ വരവേല്‍ക്കുകയാണ് ചിങ്ങപ്പുലരിയിലൂടെ.ഓണത്തിന്‍റെ സാന്നിധ്യം കൊണ്ടാണ് ചിങ്ങം പ്രാധാന്യമര്‍ഹിക്കുന്നത്‌. ഓണം വന്നാല്‍ പ്രകൃതിയിലറിയാം.പാടങ്ങളില്‍ വിളഞ്ഞു നില്‍ക്കുന്ന നെല്‍ക്കതിര്‍,പറമ്പുകളില്‍ തുമ്പയും,മുക്കുറ്റിയും തൊട്ടാവാടിയും... എല്ലാം കൊണ്ടും സന്തോഷക്കാഴ്ചകള്‍ നിറയുന്ന കാലം.കാലമാറ്റത്തില്‍ വയലുകള്‍ കെട്ടിടങ്ങള്‍ക്ക് വഴിമാറിയപ്പോള്‍ ഓണം വിളവെടുപ്പ് ഉത്സവമെന്ന സങ്കല്പം മാത്രം ബാക്കിയാവുകയാണ്.മറുനാട്ടില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ കൊണ്ട് ഓണസദ്യയൊരുക്കുന്ന വിപണിയുടെ ഉത്സവം മാത്രമായി ഓണം മാറുകയാണെന്ന വേദനയും ഒരു വശത്ത്‌ നിറയുന്നു.എന്ത് തന്നെയായാലും പ്രതീക്ഷയുടെ പൂക്കാലവും കൊണ്ട് പടികടന്നെത്തുന്ന ചിങ്ങത്തെ മലയാളികള്‍ സന്തോഷത്തോടെ വരവേല്‍ക്കുന്നു.വൈവിധ്യമാര്‍ന്ന പരിപാടികളുമായി ഓണാഘോഷത്തിന് നാട് ഒരുങ്ങുകയാണ്......

Tuesday 12 August 2014

INDEPENDENCE DAY



                                              ADVANCE HAPPY INDEPENDENCE DAY 


Sunday 3 August 2014

ho


about us

കാഞ്ഞങ്ങാട് മീനാപ്പീസു കടപ്പുറത്താണ് ഞങ്ങളുടെ സ്കൂള്‍ പ്രവര്‍ത്തിക്കുന്നത്. മത്സ്യ തൊഴിലാളികളുടെ പെണ്മക്കള്‍ക്കായി അറിവിന്റെ വാതായനം തുറന്നു ഈ സരസ്വതീക്ഷേത്രം.