Saturday, 16 August 2014

                    ഞായറാഴ്ച ചിങ്ങം ഒന്ന്. ഐശ്വര്യത്തിന്റെ നിറ സമൃദ്ധിയുമായി വീണ്ടുമൊരാവണിപ്പുലരി കൂടി. സംസ്കൃതത്തില്‍ ശ്രാവണമെന്നും തമിഴില്‍ ആവണിയെന്നും വിളിക്കുന്ന ചിങ്ങം മലയാളത്തിന്‍റെ വസന്തകാലമാണ്. ഒരാണ്ടത്തെ ദുരിതത്തെ തൂത്തെറിഞ്ഞ് ഐശ്വര്യത്തെ വരവേല്‍ക്കുകയാണ് ചിങ്ങപ്പുലരിയിലൂടെ.ഓണത്തിന്‍റെ സാന്നിധ്യം കൊണ്ടാണ് ചിങ്ങം പ്രാധാന്യമര്‍ഹിക്കുന്നത്‌. ഓണം വന്നാല്‍ പ്രകൃതിയിലറിയാം.പാടങ്ങളില്‍ വിളഞ്ഞു നില്‍ക്കുന്ന നെല്‍ക്കതിര്‍,പറമ്പുകളില്‍ തുമ്പയും,മുക്കുറ്റിയും തൊട്ടാവാടിയും... എല്ലാം കൊണ്ടും സന്തോഷക്കാഴ്ചകള്‍ നിറയുന്ന കാലം.കാലമാറ്റത്തില്‍ വയലുകള്‍ കെട്ടിടങ്ങള്‍ക്ക് വഴിമാറിയപ്പോള്‍ ഓണം വിളവെടുപ്പ് ഉത്സവമെന്ന സങ്കല്പം മാത്രം ബാക്കിയാവുകയാണ്.മറുനാട്ടില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ കൊണ്ട് ഓണസദ്യയൊരുക്കുന്ന വിപണിയുടെ ഉത്സവം മാത്രമായി ഓണം മാറുകയാണെന്ന വേദനയും ഒരു വശത്ത്‌ നിറയുന്നു.എന്ത് തന്നെയായാലും പ്രതീക്ഷയുടെ പൂക്കാലവും കൊണ്ട് പടികടന്നെത്തുന്ന ചിങ്ങത്തെ മലയാളികള്‍ സന്തോഷത്തോടെ വരവേല്‍ക്കുന്നു.വൈവിധ്യമാര്‍ന്ന പരിപാടികളുമായി ഓണാഘോഷത്തിന് നാട് ഒരുങ്ങുകയാണ്......

No comments:

Post a Comment