Sunday, 17 August 2014



ചിങ്ങം ഒന്ന് . മണ്ണിൽ പൊന്നു വിളയിക്കുന്ന കർഷകന്റെ ദിനം . പഞ്ഞമാസം അവസാനിച്ച് ഐശ്വര്യത്തിന്റെയും സമ്പൽ സമൃദ്ധിയുടെയും വിളവെടുപ്പു കാലം വരുമ്പോൾ ചേറ്റിലും പറമ്പിലും അദ്ധ്വാനിക്കുന്നവനെ ആരാധിക്കാനായി പൊന്നിൻ ചിങ്ങമാസത്തിലെ ആദ്യ ദിനം തന്നെയാണ് മലയാളികൾ തെരഞ്ഞെടുത്തിരിക്കുന്നത് . വിളവെടുപ്പുത്സവം കൂടീയായ ഓണം മണ്മറഞ്ഞ രാജാവിന്റെ മാത്രമല്ല കേരളീയന്റെ കാർഷിക സംസ്കൃതിയുടെയും ഓർമ്മപ്പെടുത്തലാണ് . ലോകമെങ്ങുമുള്ള മലയാളികൾ ചിങ്ങപ്പുലരിയെ പുതുവർഷപ്പുലരിയായി കണക്കാക്കുന്നു.
ആനന്ദോത്സവന്മായ ഓണത്തെ വരവേല്ക്കാൻ മലയാളി തയ്യാറെടുക്കുന്നതും ചിങ്ങം ഒന്നിനു തന്നെയാണ്. മലയാളിയെ സംബന്ധിച്ചിടത്തോളം ചിങ്ങപ്പിറവി വസന്തകാലത്തിന്റെ കൂടി തുടക്കമാണ്. തൊടിയായ തൊടിയെല്ലാം പൂക്കളാല്‍ നിറയുന്ന കാലം. തെച്ചി, മന്ദാരം, പിച്ചകം, മുക്കുറ്റി, തുമ്പ, തുടങ്ങി എണ്ണമറ്റ പൂക്കള്‍ വിരിഞ്ഞിറങ്ങുന്ന കാലമാണിനി.
ഒരു കാലത്ത് കാർഷിക സംസ്ഥാനം എന്നറിയപ്പെട്ടിരുന്ന കേരളം ഉപഭോക്തൃ സംസ്ഥാനമായി മാറിയിട്ട് കാലം കുറച്ചായി . കാർഷിക മേഖലയിൽ സ്വയം പര്യാപ്തമല്ലാത്ത അവസ്ഥയിലുമാണ് നമ്മൾ . ഭക്ഷ്യ ധാന്യങ്ങളുടെ അപര്യാപ്തത കൊണ്ട് പട്ടിണി മരണങ്ങൾ പോലും സംഭവിക്കുന്ന സ്ഥിതിയിലാണ് ഇന്നത്തെ കേരളം . കർഷക ആത്മഹത്യകൾ ഉണ്ടാകുന്നു. കാർഷിക വളർച്ച താഴേക്ക് കൂപ്പുകുത്തുന്നു . സർക്കാരിന്റെ അടിയന്തിര ശ്രദ്ധയും മാറ്റത്തിനായി ദാഹിക്കുന്ന ജനമനസ്സും കൂടിയായാൽ ഇതിനെയെല്ലാം തടയാൻ നമുക്ക് കഴിയുക തന്നെ ചെയ്യും ഈ കർഷക ദിനത്തിൽ മലയാളിയുടെ മണ്മറഞ്ഞ കാർഷിക സംസ്കൃതിയെ മനസ്സിലോർക്കാം . ഒപ്പം മണ്ണിൽ പണിയെടുത്ത് മണ്ണിനെ വിണ്ണാക്കുന്ന കർഷകനേയും....എല്ലാ മലയാളികള്‍ക്കുംപുതുവത്സരാശംസകള്‍...

No comments:

Post a Comment